മാതാപിതാക്കൾക്കായി ‘മൈൻഡ്‌ഫുൾ പേരന്റിംഗ്’ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു
**മുട്ടം:** ഹോളി ഫാമിലി എൽ. പി. ജി. സ്കൂൾ മുടട്ടം, ലയൺസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ മാതാപിതാക്കൾക്കായി ‘മൈൻഡ്‌ഫുൾ പേരന്റിംഗ്’ എന്ന പേരിൽ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. കുട്ടികളുടെ മാനസികവും വൈകാരികവുമായ വളർച്ചയിൽ മാതാപിതാക്കളുടെ പങ്ക്, കുട്ടികളുമായുള്ള ഫലപ്രദമായ ആശയവിനിമയം, കുട്ടികളെ മനസ്സിലാക്കി വളർത്തേണ്ടതിന്റെ പ്രാധാന്യം തുടങ്ങിയ വിഷയങ്ങൾ ക്ലാസിൽ ചർച്ച ചെയ്തു.
സ്കൂൾ ഹെഡ്മാസ്റ്റർ ബെന്നി ജോൺ സ്വാഗതം ആശംസിച്ചു. ഫാ. ജോഷി വേഴപറമ്പിൽ പരിപാടി ഉദ്ഘാടനം ചെയ്തു. ഡോ. ഗംഗ കൈലാസ് ക്ലാസിന് നേതൃത്വം നൽകി. കുട്ടികളുടെ വ്യക്തിത്വവികസനത്തിനും മികച്ച രക്ഷാകർതൃത്വത്തിനും മാതാപിതാക്കൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ക്ലാസിൽ വിശദീകരിച്ചു.
നിരവധി മാതാപിതാക്കൾ പരിപാടിയിൽ പങ്കെടുത്തു. കുട്ടികളെ കൂടുതൽ അടുത്തറിയാനും അവരുടെ വളർച്ചയിൽ ക്രിയാത്മകമായി ഇടപെടാനും സഹായിക്കുന്നതായിരുന്നു ബോധവത്കരണ ക്ലാസ്.