ഹോളി ഫാമിലി എൽ. പി. ജി. സ്കൂൾ മുട്ടം, ചേർത്തലയിൽ ഓണാഘോഷം വിപുലമായി സംഘടിപ്പിച്ചു. കുട്ടികളും അധ്യാപകരും കേരളീയ വേഷമണിഞ്ഞ് ആഘോഷത്തിൽ പങ്കുചേർന്നു. പൂക്കളമൊരുക്കിയും വിവിധ കലാപരിപാടികൾ അവതരിപ്പിച്ചും കുട്ടികൾ ഓണാഘോഷം വർണാഭമാക്കി.
ആഘോഷത്തിന്റെ ഭാഗമായി ഒരുക്കിയ ഓണസദ്യ പരിപാടിയുടെ പ്രധാന ആകർഷണമായി. അധ്യാപകരും കുട്ടികളും ഒരുമിച്ചിരുന്ന് ഓണസദ്യ ആസ്വദിച്ചു. സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും ഐക്യത്തിന്റെയും സന്ദേശം പകർന്ന ഓണാഘോഷം കുട്ടികൾക്ക് മറക്കാനാവാത്ത അനുഭവമായി.