ഹോളി ഫാമിലി എൽ.പി.ജി. സ്കൂൾ, മുട്ടത്ത് ചാന്ദ്രദിനം വിവിധ പരിപാടികളോടെ ആചരിച്ചു. ദിനാചരണത്തിന്റെ ഭാഗമായി ക്വിസ് മത്സരം, ചിത്രരചന, പ്രഭാഷണം എന്നിവ സംഘടിപ്പിച്ചു. ചന്ദ്രനെയും ബഹിരാകാശ ശാസ്ത്രത്തെയും കുറിച്ചുള്ള അറിവ് വിദ്യാർത്ഥികൾക്ക് പകർന്നുനൽകുന്ന ബോധവത്കരണ ക്ലാസും നടത്തി. വിദ്യാർത്ഥികളുടെ സജീവ പങ്കാളിത്തത്തോടെ പരിപാടികൾ ശ്രദ്ധേയമായി.