04782811278  ·  34234cherthala@gmail.com
Academic

PTA MEETING

Home / News

* Real photo will be updated soon
Academic 29 June 2026

*മുട്ടം ഹോളി ഫാമിലി എൽ.പി.ജി. സ്കൂളിൽ അധ്യാപക-രക്ഷാകർതൃ സമിതി പൊതുയോഗം നടന്നു*

2026 ജൂൺ 29, തിങ്കളാഴ്ച, മുട്ടം ഹോളി ഫാമിലി എൽ.പി.ജി. സ്കൂളിൽ 2026–27 അധ്യയന വർഷത്തെ അധ്യാപക-രക്ഷാകർതൃ സമിതി (PTA) പൊതുയോഗം സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്നു. സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ. ബെന്നി ജോൺ സ്വാഗതം ആശംസിച്ചു. പി.ടി.എ. പ്രസിഡന്റ് ഡോ. അലക്സ് ഷാരോൺ ബാബു അധ്യക്ഷത വഹിച്ചു. സ്കൂൾ മാനേജർ റവ. ഫാ. ജോഷി വേഴപ്പറമ്പിൽ യോഗം ഉദ്ഘാടനം ചെയ്തു.

തുടർന്ന് "*ആധുനിക കാലഘട്ടത്തിലെ വിദ്യാർത്ഥി–രക്ഷാകർതൃ ബന്ധം*" എന്ന വിഷയത്തിൽ സാന്ത്വനം കൗൺസിലിംഗ് സെന്ററിന്റെ പ്രിൻസിപ്പൽ & ഡയറക്ടറായ ഡോ. ബിജു സ്കറിയ (Ph.D.) ബോധവത്കരണ ക്ലാസ് നയിച്ചു. വിദ്യാർത്ഥികളുടെ സമഗ്ര വ്യക്തിത്വവികസനത്തിൽ മാതാപിതാക്കളുടെയും അധ്യാപകരുടെയും പങ്കാളിത്തത്തിന്റെ പ്രാധാന്യവും കുട്ടികളുമായി ആരോഗ്യകരമായ ആശയവിനിമയം പുലർത്തേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം വിശദീകരിച്ചു.

തുടർന്ന് നടന്ന പൊതുയോഗത്തിൽ 2025–26 അധ്യയന വർഷത്തെ വാർഷിക റിപ്പോർട്ട് ശ്രീമതി സിമി ജോസ് അവതരിപ്പിച്ചു. തുടർന്ന് സ്കൂളിന്റെ പ്രവർത്തനങ്ങൾ വിലയിരുത്തുകയും വരും വർഷത്തെ പ്രവർത്തനങ്ങൾ സംബന്ധിച്ച് ചർച്ച നടത്തുകയും ചെയ്തു.

ശേഷം നടന്ന തെരഞ്ഞെടുപ്പിൽ P.T.A. പ്രസിഡന്റായി ശ്രീമതി സുധ വി. യും M.P.T.A. പ്രസിഡന്റായി ശ്രീമതി രഹ്‌ന എം. എം. ഉം തിരഞ്ഞെടുക്കപ്പെട്ടു.

സീനിയർ അസിസ്റ്റന്റ് ശ്രീമതി എൽസമ്മ എൻ. ജി. കൃതജ്ഞത രേഖപ്പെടുത്തിയതോടെ യോഗം സമാപിച്ചു.