0478 2820438  ·  holyfamilyhss@gmail.com
Sports

SPORTS ACADEMY

Home / News

Sports 22 August 2026

സ്പോർട്സ് ആക്കാദമി മുട്ടും, ചേർത്തല.

ചേർത്തല മുട്ടം ഫെറോനയുടെ മേൽനോട്ടത്തിൽ, സ്ക്കൂൾ കുട്ടികളുടെ സമഗ്രമായ കായിക വളർച്ച ലക്ഷ്യമിട്ട് ഒരു പുതിയ സ്പോർട്സ് അക്കാദമി "സ്പോർട്സ് അക്കാഡമി മുട്ടം ചേർത്തല" എന്ന പേരിൽ പ്രവർത്തനം ആരംഭിക്കുകയാണ്.

കുട്ടികളിലെ കായിക പ്രതിഭകളെ കണ്ടെത്തി പ്രൊഫഷണൽ രീതിയിൽ വളർത്തിയെടുക്കുക, ഉയർന്ന തലത്തിലുള്ള മത്സരങ്ങളിൽ അവരെ വിജയപ്രാപ്തരാക്കുക, കായിക നേട്ടങ്ങളിലൂടെ ഗ്രേസ് മാർക്കും മികച്ച തൊഴിലവസരങ്ങളും ഉറപ്പാക്കുക എന്നിവയാണ് ഈ സംരംഭത്തിന്റെ പ്രധാന ലക്ഷ്യങ്ങൾ.കൂടാതെ ഇന്നത്തെ കാലഘട്ടത്തിൽ ജീവിതശൈലീ രോഗങ്ങളിൽ നിന്നും ലഹരി ഉപയോഗത്തിൽ നിന്നും മുക്തരായ, ശാരീരിക-മാനസിക ആരോഗ്യവും ഉന്മേഷവുമുള്ള ഒരു പുതുതലമുറയെ വാർത്തെടുക്കാനും ഈ അക്കാദമി ലക്ഷ്യമിടുന്നു. സ്കൂൾ തല മത്സരങ്ങൾ ലക്ഷ്യം വച്ച് കുട്ടികൾക്കുള്ള പരിശീലനത്തിന്റെ ഭാഗമായി പരിശീലന ക്യാമ്പ് 24 ആം തീയതി തിങ്കളാഴ്ച രാവിലെ 7 മണിക്ക് ഹോളി ഫാമിലി സ്കൂൾ ഗ്രൗണ്ടിൽ ആരംഭിക്കുന്നതാണ്. ക്യാമ്പിൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും വിദക്തരായ കോച്ചുമാരുടെ നേതൃത്വത്തിൽ പ്രത്യേക പരിശീലനം നൽകുന്നതാണ്. പെൺകുട്ടികളുടെ കൂടെ രക്ഷകർത്താക്കളുടെയും വനിതാ അധ്യാപികമാരുടെയും സാന്നിധ്യവും ഉണ്ടാകും.

അക്കാദമിയുടെഭാരവാഹികൾ

രക്ഷാധികാരി: വെരി. റവ. ഫാ. ജോഷി വേഴപ്പറമ്പിൽ

പ്രസിഡന്റ്: ശ്രീ. വി. കെ. ജോർജ്ജ് (മുൻപ്രാധാന അധ്യാപകൻപ്)

സെക്രട്ടറി: ശ്രീ. ഡോളിച്ചൻ (മുൻ പ്രിൻസിപ്പൽ)

പരിശീലന ക്യാമ്പ് വിവരങ്ങൾ

വേദി: ഹോളി ഫാമിലി സ്കൂൾ ഗ്രൗണ്ട്.